എൻ.വി. ചാത്തു അനുസ്മരണം സംഘടിപ്പിച്ചു

On: September 18, 2026 12:02 PM
Follow Us:
പരസ്യം

കീഴരിയൂർ: കീഴരിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ഡി.സി.സി. മെമ്പറുമായിരുന്ന എൻ.വി. ചാത്തുവിന്റെ 33-ാം ചരമവാർഷിക ദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ (എം.എൽ.എ.) ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പാർട്ടി പ്രതിസന്ധി നേരിട്ടപ്പോൾ അദ്ദേഹത്തിന്റെ ചിട്ടയായ പ്രവർത്തനം കൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്റ് പദവി വരെ എത്തിയത് എന്നും, പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി. സെക്രട്ടറി രാജേഷ് കീഴരിയൂർ, ടി.കെ. ഗോപാലൻ, കെ.കെ. ദാസൻ, ചുക്കോത്ത് ബാലൻ നായർ, നെല്ലാടി ശിവാനന്ദൻ, കുറുമയിൽ ബാബു, ഒ.കെ. കുമാരൻ, കെ.സി. രാജൻ, എം.എം. രമേശൻ, കെ.കെ. വിജയൻ, കെ. വേണു, സ്വപ്നകുമാർ കെ., ശശി കല്ലട, ഗോവിന്ദൻ പി.കെ., ബാലകൃഷ്ണൻ എം.പി. എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!