വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വയോജന വേദിയുടെ നേതൃത്വത്തിൽ കീഴരിയൂരിലെ മുതിർന്ന പൗരൻമാരിലൊരാളും ദീർഘകാലം കർഷക തൊഴിലാളിയും കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാവുകയും ചെയ്യുന്ന അച്ചാറമ്പത്ത് കേളപ്പൻ നായർ, ദീർഘകാലം പോലീസ് വകുപ്പിൽ ജോലി ചെയ്യുകയും വള്ളത്തോൾ ഗ്രന്ഥാലയം ഭരണ സമിതി അംഗവുമായിരുന്ന എ. കെ. ദാസൻ എന്നിവരെ ആദരിച്ചു . വള്ള ത്തോൾ ഗ്രന്ഥാലയം വൈസ് പ്രസിഡൻ്റ് ടി പി അബുമാസ്റ്റർ, ജോയിൻ്റ് സെക്രട്ടറി വി.പി സദാനന്ദൻ മാസ്റ്റർ സമിതി അംഗങ്ങളായ സി.കെ ബാലകൃഷ്ണൻ, ഫൗസിയ കുഴുമ്പിൽ സി.ഡി.എസ് ചെയർപേഴ്‌സണും വായന ഭരണസമിതി അംഗവുമായ ആതിര ചാലിൽ ലൈബ്രേറിയ സഫീറ കാര്യാത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു