എൻ.കെ. രാജു വൈദ്യർ അനുസ്മരണ യോഗം നടത്തി

On: October 3, 2026 9:51 AM
Follow Us:
പരസ്യം

കീഴരിയൂർ: പഴയ കാല ആയുർവേദ ഡോക്ടർ എൻ.കെ. രാജു വൈദ്യരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് 173-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടത്തി. കുറുമയിൽ ബാബു മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ശശി പാറോളി ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു.

ദിലീപ് കെ.എം. അധ്യക്ഷത വഹിച്ചു മനത്താനത്ത് രമേശൻ, അഖിലൻ കുറുമയിൽ, കെ. എം നാരായണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

പി.ടി. ഷാജി സ്വാഗതവും മണപ്പാട്ടിൽ കൃഷ്ണൻ നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!