കീഴരിയൂർ സർവീസ് സഹകരണ ബേങ്ക് എഴുപത്തി മൂന്നാമത് സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി പതാകയുയർത്തി

On: November 14, 2026 11:22 AM
Follow Us:
പരസ്യം

കീഴരിയൂർ- എഴുപത്തിമൂന്നാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കീഴരിയൂർ സർവീസ് സഹകരണ ബേങ്കിൽ പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ പതാക ഉയർത്തി. ഡയരക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു. ബേങ്ക് സെക്രട്ടറി ലിജി.സി.കെ സ്വാഗതം പറഞ്ഞു. ബേങ്ക് വൈസ് പ്രസിഡണ്ട് പി.കെ ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ബേങ്ക് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ പ്രതിജ്ഞാ വാചകം ചൊല്ലി. സി.പി പ്രഭാകരൻ വിശ്വനാഥൻ കൊളപ്പേരി, സുനീതൻ പി , വേണുഗോപാൽ എൻ.എം, കുഞ്ഞമ്മദ് മാലാടി , ലീന ശ്രീകൃഷ്ണാലയം, രമണി സി.ടി, ശശി കല്ലട, കെ.പി സ്വപ്നകുമാർ, പ്രജേഷ് മനു ടി.എം ആശംസ അർപ്പിച്ചു. സഹകരണ വാരാഘോഷത്തിന്റെ ജില്ലാത ഉദ്ഘാടനം നവം 16 ന് കാലത്ത് 10 മണിക്ക് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ ട്യൂറിസം സാംസ്ക്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിക്കും. കൊയിലാണ്ടി എം.എൽ.എ അഡ്വ .കെ പ്രവീൺ കുമാർ അധ്യക്ഷത വഹിക്കും. വൈകീട്ട് ഘോഷയാത്രയും നടക്കും.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!