കീഴരിയൂർ ശാന്തിവയലിൽ പ്രവർത്തിക്കുന്ന മദ്റസത്തുൽ ഖുർആന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു.ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡണ്ട് സഈദ് എലങ്കമൽ സംഗമം ഉദ്ഘാടനം ചെയ്തു.കെ.അബ്ദുറഹ്‌മാൻ അധ്യക്ഷനായി.ഷാഹിന കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി.സഈദ്.ടി ഖുർആൻ ക്ലാസ് നടത്തി.സി.വി അബ്ദുൽ ഖാദർ,ഫർഹാന.കെ,ആരിഫ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളേയും പൂർവവിദ്യാർത്ഥികളേയും ചടങ്ങിൽ വെച്ച് അനുമോദിച്ചു. അഷ്റഫ്.ടി സ്വാഗതവും നബീല സി.കെ നന്ദിയും പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.




















