കൈൻഡ് ചായ സംഘാടകസമിതി രൂപീകരിച്ചു

On: November 16, 2026 7:16 PM
Follow Us:
പരസ്യം

കീഴരിയൂർ:കൈൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ വിഭവ സമാഹരണത്തിനായി 2027 ജനുവരി 8 വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന കൈൻഡ് ചായയുടെ സംഘാടക സമിതി രൂപീകരിച്ചു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു യോഗം ഉദ്ഘാടനം ചെയ്തു.കൈൻഡ് ചെയർമാൻ ശശി പാറോളി അധ്യക്ഷനായി.കെ അബ്ദുറഹ്‌മാൻ കൈൻഡ് ചായയുടെ പരിപാടികൾ വിശദീകരിച്ചു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സവിത വലിയ പറമ്പത്ത്,നിഷാഗ ഇല്ലത്ത്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തേറമ്പത്ത് കുഞ്ഞബ്ദുള്ള,പാറക്കീൽ അശോകൻ,വിജില എരേമ്മൻ കണ്ടി,രജിത കടവത്ത് വളപ്പിൽ,വിക്ടറി ഗ്രൂപ്പ് ചെയർമാൻ ഇ.എം പവിത്രൻ മാസ്റ്റർ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇടത്തിൽ ശിവൻ മാസ്റ്റർ,എം.സുരേഷ് മാസ്റ്റർ,ടി.കെ വിജയൻ,സംഗീത സി.പി, കെ.എം സുരേഷ് ബാബു,ടി സുരേഷ് ബാബു,സി.ഡി.എസ് ചെയർപേഴ്സൺ ആതിര ചാലിൽ,പി.എം സാബു, സി.എം കുഞ്ഞിമൊയ്തി, എം.ജറീഷ് എന്നിവർ സംസാരിച്ചു.കൈൻഡ് ജനറൽ സെക്രട്ടറി അഷറഫ് എരോത്ത് സ്വാഗതവും ട്രഷറർ യു.കെ അനീഷ് നന്ദിയും പറഞ്ഞു.


സംഘാടക സമിതി ഭാരവാഹികൾ: അഡ്വ.ഫാത്തിമ തഹിലിയ എം.എൽ.എ, അഡ്വ.കെ പ്രവീൺകുമാർ എം.എൽ.എ, ദീപ ഡി ഓൾഗ,പി.കെ ബാബു, മിസ്ഹബ് കീഴരിയൂർ ലത.കെ പൊറ്റയിൽ,കെ.കെ നിർമ്മല ടീച്ചർ,ഇ.എം പവിത്രൻ മാസ്റ്റർ (രക്ഷാധികാരികൾ), കെ പ്രഭാകര കുറുപ്പ് മാസ്റ്റർ(ചെയർമാൻ), എം സുരേഷ് മാസ്റ്റർ, ഇടത്തിൽ ശിവൻ മാസ്റ്റർ,അബ്ദുൽ സത്താർ കെ.കെ,ടി.കെ വിജയൻ,ടി.സുരേഷ് ബാബു,സംഗീത സി.പി,കെ.എം സുരേഷ് ബാബു(വൈസ് ചെയർമാൻ),ശശി പാറോളി ജനറൽ (ജനറൽ കൺവീനർ), ടി എ സലാം,റിയാസ് പുതിയടത്ത്,സ്വപ്ന തേമ്പൊയിൽ,എം ജറീഷ്,ഇ.എം മനോജ്,റജീന കേളോത്ത്,അർജുൻ ഇടത്തിൽ (ജോയിന്റ് കൺവീനർ),അഷറഫ് എരോത്ത് (ട്രഷറർ),കെ.അബ്ദുറഹ്‌മാൻ കോ-ഓഡിനേറ്റർ.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!