ഡിസംബർ 5 ന് കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂളിൽ വെച്ച് നടക്കുന്ന മേലടി ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിന്റെ സ്വാഗത രൂപീകരണ യോഗം കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാളിൽ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു അധ്യക്ഷനായി.എം സുരേഷ് മാസ്റ്റർ, ഇടത്തിൽ ശിവൻ മാസ്റ്റർ,ടി.യു സൈനുദ്ദീൻ, കെ.അബ്ദു റഹ്‌മാൻ,കെ.എം സുരേഷ് ബാബു,അഡ്വ.പി.എം അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.രജീഷ് സി.കെ സ്വാഗതവും ബ്ലോക്ക് പഞ്ചായ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.കെ നിർമ്മല ടീച്ചർ നന്ദിയും പറഞ്ഞു.


















