സ്വാതന്ത്ര്യം തന്നെ അമ്യതം.എൽ.പി വിഭാഗത്തിൽ കണ്ണോത്ത് യു.പി സ്ക്കൂളും യു.പി വിഭാഗത്തിൽ നടുവത്തൂർ യു.പി സ്കൂളും കിരീടം കരസ്ഥമാക്കി.

On: October 3, 2026 6:01 PM
Follow Us:
പരസ്യം

കീഴരിയൂർ. സി.കെ.ജി. സാംസ്ക്കാരികവേദിയും പുതിശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച ഇരുപതാമത് സ്വാതന്ത്ര്യം തന്നെ അമൃതം പഞ്ചായത്ത് തല സ്കൂൾ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ പതിനഞ്ച് പോയിന്റ് നേടി കണ്ണോത്ത് യു.പി സ്കൂളും പതിനാല് പോയന്റ് നേടി നടുവത്തൂർ യു.പി സ്ക്കൂൾ രണ്ടാ സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ പതിനേഴ് പോയന്റ് നേടി നടുവത്തൂർ യു.പി സ്ക്കൂൾ ഒന്നാം സ്ഥാനവും പന്ത്രണ്ട് പോയൻറ് നേടി കണ്ണോത്ത് യു.പി സ്കൂളും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
എൽ.പി വിഭാഗം പ്രസംഗത്തിൽ ഇള കിഴക്കെ തയ്യിൽ (നടുവത്തൂർ യു പി )ഒന്നാം സ്ഥാനവും ശ്രീധിൽമിയ എൻ.എസ് (നടുവത്തൂർ യു.പി) രണ്ടാം സ്ഥാനവും ഫാത്തിമ പുത്തലത്ത് (നടുവത്തൂർ യു.പി) മൂന്നാം സ്ഥാനവും നേടി. ചിത്രരചനയിൽ നഹ ബെഹനാസ് (കണ്ണോത്ത് യു.പി) ഒന്നാം സ്ഥാനവും കെൻസ ഫാത്തിമ (കീഴരിയൂർ വെസ്റ്റ് മാപ്പിള എൽ.പി )രണ്ടാം സ്ഥാനവും ആത്മിക് രജീഷ് (കണ്ണോത്ത് യു.പി)മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദേശഭക്തി ഗാനത്തിൽ നടുവത്തൂർ യു.പി സ്ക്കൂൾ ടീം ഒന്നാം സ്ഥാനവും കണ്ണോത്ത് യു.പി സ്കൂൾ ടീം രണ്ടാം സ്ഥാനവും നേടി. ഗാന്ധി ക്വിസ്സിൽ അദ്യക് (കണ്ണോത്ത് യു.പി) ഒന്നാം സ്ഥാനവും നയനിക(നടുവത്തൂർ ഈസ്റ്റ് എൽ.പി)രണ്ടാം സ്ഥാനം മുഹമ്മദ് ആദം (കണ്ണോത്ത് യു.പി) മൂന്നാം സ്ഥാനവും നേടി.
യു.പി വിഭാഗം പ്രസംഗം ഇഷിക കണ്ടിമീത്തൽ (നടുവത്തൂർ യു.പി) ഒന്നാം സ്ഥാനവും നുഹഐഷീൽ (കണ്ണോത്ത് യു പി) രണ്ടാം സ്ഥാനവും ഇഷികനായർ (നമ്പ്രത്തുകര യു.പി) മൂന്നാം സ്ഥാനവും നേടി. ചിത്രരചനകളർ ശിവാനി കെ.കെ (നമ്പ്രത്തുകര യു . പി) ഒന്നാം സ്ഥാനവും അനന്തുകൃഷ്ണ എ പി (നടുവത്തൂർ യു.പി) രണ്ടാം സ്ഥാനവും സൽമാൻ ഫാരിസ് (നടുവത്തൂർ യു.പി) മൂന്നാം സ്ഥാനവും നേടി. ദേശഭക്തി ഗാനത്തിൽ നടുവത്തൂർ യു.പി സ്ക്കൂൾ ടീം ഒന്നാം സ്ഥാനവും കണ്ണോത്ത് യു.പി സ്ക്കൂൾ ടീം രണ്ടാംസ്ഥാനവും നേടി. ഗാന്ധി ക്വിസ്സിൽ മുഹമ്മദ് റസാൻ (കണ്ണോത്ത് യു.പി) ഒന്നാം സ്ഥാനവും അഭിമന്യു (നടുവത്തൂർ യു.പി സ്കൂൾ ) രണ്ടാം സ്ഥാനവും റിഷിക (കണ്ണോത്ത് യു.പി സ്ക്കൂൾ) മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ലത.കെ.പൊറ്റയിൽ ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക വേദി പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പാറക്കീൽ അശോകൻ സമ്മാനദാനം നിർവഹിച്ചു. രഷിത്ത്കുമാർ മന്ദിക്കണ്ടി, ഇ വിശ്വനാഥൻ ,എടത്തിൽ രവി , സത്യനാഥൻ പി , പ്രശാന്ത് ബാവ ഇ, പ്രജേഷ് മനു ടി.എം, രമേശ് കുമാർ ടി, വൽസലൻ സി.ടി പ്രസംഗിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!