തിരുവനന്തപുരം: ആലുവ – അങ്കമാലി സെക്ഷനിലെ പാലത്തിൽ ഗർഡർ മാറ്റുന്ന അറ്റകുറ്റപ്പണികൾ കാരണം 2027 ജനുവരി ഏഴിന് ചില ട്രെയിനുകൾ പൂർണമായും റദ്ദാക്കുകയും മറ്റ് ചിലവ വൈകി ഓടുകയും ചെയ്യുമെന്ന് റെയിൽവേ വ്യക്തമാക്കി. യാത്രക്കാർ സമയക്രമത്തിലെ മാറ്റങ്ങൾ പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ നിർദേശിച്ചു.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
- 56314 എറണാകുളം ജങ്ഷൻ – ഗുരുവായൂർ പാസഞ്ചർ
- 56315 ഗുരുവായൂർ – തൃശ്ശൂർ പാസഞ്ചർ
- 56316 തൃശ്ശൂർ – ഗുരുവായൂർ പാസഞ്ചർ
- 56317 ഗുരുവായൂർ – എറണാകുളം ജങ്ഷൻ പാസഞ്ചർ
- 16305 എറണാകുളം ജങ്ഷൻ – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയത്
- ജനുവരി ആറിന് ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ സർവീസ് നടത്തില്ല. ഈ ട്രെയിൻ അന്ന് എറണാകുളം ജങ്ഷൻ വരെയേ സർവീസ് നടത്തുകയുള്ളൂ.
വൈകിയോടുന്ന ട്രെയിനുകൾ (ജനുവരി 07)
- 16326 കോട്ടയം – നിലമ്പൂർ റോഡ് എക്സ്പ്രസ്: 70 മിനിറ്റ് വൈകും.
- 18190 എറണാകുളം ജങ്ഷൻ – ടാറ്റാനഗർ എക്സ്പ്രസ്: 60 മിനിറ്റ് വൈകും.
- 13352 ആലപ്പുഴ – ധൻബാദ് എക്സ്പ്രസ്: 60 മിനിറ്റ് വൈകും.
- 16238 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ്: 60 മിനിറ്റ് വൈകും.
- 11074 തിരുവനന്തപുരം നോർത്ത് – ലോകമാന്യതിലക് എക്സ്പ്രസ്: രണ്ടു മണിക്കൂർ വൈകി പുലർച്ചെ 02.55ന് പുറപ്പെടും.
















