കേരളത്തിൽ വ്യാഴാഴ്ച്ച ശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

On: July 22, 2025 11:29 AM
Follow Us:
പരസ്യം

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമാവുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്.  

ഈ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴപെയ്യാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതും ഇത് അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ഭീഷണി നിലനിൽക്കുന്നത് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. 

നിലവിലെ സാഹചര്യത്തിൽ ജൂലൈ 24ന് വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ജൂലൈ 24 മുതൽ കേരളത്തിൽ വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനം ഉണ്ട്. ജൂലൈ 25ന് തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് ഉള്ളത്. തെക്കൻ ഒഡീഷക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും മഴ പെയ്യാൻ കാരണമാവുമെന്നും ഇതിനാൽ ജൂലൈ 24ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നിലനിൽക്കുന്നുണ്ട്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കാലവർഷ മേഘങ്ങൾ കാണാനില്ല; ആശങ്കയുണർത്തി ഇന്ത്യക്ക് മുകളിൽ തെളിഞ്ഞ ആകാശം; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

കേരളത്തിൽ ഇന്നും അത്യുഷ്‌ണ മുന്നറിയിപ്പ്, കനത്ത ജാഗ്രത; ചൂടിന് വിട നൽകി നാളെ മുതൽ വേനൽ മഴയെത്തും!

പാലക്കാട് ചൂട് 40 ഡിഗ്രിയിലേക്ക്, തൊട്ടുപിന്നിൽ കൊല്ലം; 12 ജില്ലകളിൽ ജാഗ്രത നിർദേശം

ഫെബ്രുവരിയിലേ തുടങ്ങി സൂര്യാഘാതവും അൾട്രാ വയലറ്റ് വികിരണവും; മാർച്ചും ഏപ്രിലും പൊള്ളിവിയർക്കും, കടുത്ത വരൾച്ചയ്ക്കും സാധ്യത

കന്യാകുമാരിയില്‍ കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ ഇനി ഉടന്‍ അറിയാം; ഗൂഗിള്‍ എര്‍ത്തിനൊപ്പം ചേരാന്‍ ജെമിനിയെത്തുന്നു

Leave a Comment

error: Content is protected !!