കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

On: April 12, 2026 11:34 AM
Follow Us:
പരസ്യം

ന്യൂഡല്‍ഹി: രണ്ടു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഇനി ചുമയും ജലദോഷവും വന്നാല്‍ കഫ്‌സിറപ്പ് കുടിപ്പിക്കും മുമ്പ് ഒന്നുകൂടി ആലോചിക്കേണ്ടി വരും. കൊച്ചു കുട്ടികള്‍ക്ക് കഫ് സിറപ്പുകള്‍ നല്‍കുന്നത് നിരോധിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാരും ഡ്രഗ്‌സ് കണ്‍ട്രോളറും ഒരുങ്ങുകയാണ്. 2026ലെ പുതുക്കിയ ‘നാഷണല്‍ ഫോര്‍മുലറി ഓഫ് ഇന്ത്യ’യുടെ കരടിലാണ് ഈ കര്‍ശന നിര്‍ദേശമുള്ളത്.

മരുന്നുകളില്‍ കണ്ടുവരുന്ന വിഷാംശങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലുള്ളത്. 2025ല്‍ ചില മരുന്നുകളില്‍ മാരകമായ ഡൈഎഥിലിന്‍ ഗ്ലൈക്കോള്‍, എഥിലിന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഇനിമുതല്‍ മരുന്ന് കമ്പനികള്‍ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഓരോ ബാച്ചിലും കൃത്യമായി പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. അതീവ ഗുരുതരമായ സാഹചര്യങ്ങളില്‍ ഡോക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാത്രമേ ഇനി ഇത്തരം മരുന്നുകള്‍ നല്‍കാന്‍ പാടുള്ളൂ.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!