ആരോഗ്യശില്പശാല സംഘടിപ്പിച്ചു

On: July 2, 2026 3:52 PM
Follow Us:
പരസ്യം

അരിക്കുളം: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പാലിയേറ്റീവ് കമ്മറ്റി, കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു. ഡോ: സോണി ദേവസ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വി.വി.എം. ബഷീർ ആധ്യക്ഷ്യം വഹിച്ചു. മഴക്കാല രോഗങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ നാസർ ബോധവത്ക്കരണ ക്ലാസ് നടത്തി. പാലിയേറ്റീവ് കമ്മറ്റിയ്ക്കു വേണ്ടി ഡോക്ടർസ് ഡേ യിൽ ഗ്രാമ പഞ്ചായത്ത് അംഗം വി.വി.എം. ബഷീർ മാസ്റ്റർ ഡോ: സോണി ദേവസ്യയെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അരവിന്ദൻ മേലമ്പത്ത്, ഷൈനി കെ എം ആര്യ, ചന്ദ്രിക എൻ.വി.എം എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!