കർഷകർക്കുള്ള ആനുകൂല്യങ്ങൾ സമയ ബന്ധിതമായി ലഭിക്കുന്നതിനായി
അഗ്രി സ്റ്റാക്ക് രജിസ്ടേഷൻ നിർബന്ധമായും ചെയ്യേണ്ടതാണ്.
പി. എം. കിസാൻ സമ്മാൻ നിധി പണം കിട്ടാൻ വേണ്ടി മാത്രമല്ല ഇനി മുതൽ കൃഷി ഭവനിൽ നിന്ന് എന്തെങ്കിലും ആനുകൂല്യങ്ങൾ( വളം, വിത്തുകൾ ,തൈകൾ എന്നിവ ഉൾപ്പെടെ ) ലഭിക്കണമെങ്കിൽ ഈ രജിസ്ടേഷൻ വേണ്ടി വരും ആയതിനാൽ കഴിഞ്ഞ വർഷം രജിസ്ടേഷൻ ചെയ്യാത്തവർ ഇപ്പോൾ ചെയ്യുക. കൃഷി ഭവനിൽ വരണമെന്നില്ല എല്ലാ ഓൺലൈൻ സേവന കേന്ദ്രങ്ങളിലും രജിസ്ടേഷൻ സൌകര്യം ലഭ്യമാണ്.
കൃഷി ഭവനിൽ നിന്നും 18.05.2026 ( തിങ്കളാഴ്ച ) കാലത്ത് 10.30 മുതൽ രജിസ്ത്രേഷൻ സൗജന്യമായി ചെയ്ത് കൊടുക്കുന്നതാണ്.
കഴിഞ്ഞ വർഷം രജിസ്ത്രേഷൻ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല…
രജിസ്ത്രേഷൻ നടത്തുന്നതിന് ആവശ്യമായ രേഖകൾ
- ആധാർ കാർഡ്
- പുതിയ നികുതി ശീട്ട്
- ആധാർ ലിങ്ക് ചെയ്ത ഫോൺ. കീഴരിയൂർ കൃഷിഭവനിൽ നിന്നും രജിസ്ത്രേഷൻ നടത്തുന്ന സമയക്രമം 18.05.2026 ന്
വാർഡ് 1 മുതൽ 5 വരെ 19.05.2026 ന്
വാർഡ് 6 മുതൽ 10 വരെ 20.05.2026 ന്
വാർഡ് 11 മുതൽ 14 വരെ
എല്ലാ കർഷക സുഹൃത്തുക്കളും മേൽ സമയക്രമം പാലിക്കണമെന്ന് .കൃഷിആഫീസർ കീഴരിയൂർ അറിയിക്കുന്നു
















