സര്‍ക്കാര്‍ പോളിടെക്‌നിക്കിലും, മെഡിക്കല്‍ കോളജിലും ഒഴിവുകള്‍; ഈ ആഴ്ച്ചയിലെ ഗവണ്‍മെന്റ് ജോലികള്‍ അറിയാം

On: May 17, 2026 11:21 AM
Follow Us:
പരസ്യം

1. സൈക്കോ സോഷ്യൽ കൗൺസിലർ ഒഴിവ്

കാസറഗോഡ് ജില്ലയിൽ സംസ്ഥാന സർക്കാർ വകുപ്പിനു കീഴിൽ വനിതകൾക്കായുള്ള, ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത സൈക്കോ സോഷ്യൽ കൗൺസിലറുടെ ഒരു താത്കാലിക ഒഴിവുണ്ട്. സൈക്കോളജി/സൈക്ക്യാട്രി, ന്യൂറോ സയൻസ് വിഷയങ്ങളിൽ പ്രൊഫഷണൽ ബിരുദമോ, ഡിപ്ലോമയോ ഉള്ള ആരോഗ്യമേഖലയിൽ മൂന്നു വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 30,000 രൂപ.  പ്രായപരിധി 01/01/2025 ന് 18 നും 40 നും മദ്ധ്യേ. തത്പരരായ ഉദ്യോഗാർത്ഥികൾ മെയ് 20 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.  ഈഴവ/തിയ്യ/ബില്ലവ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് സംവരണ/സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും.

2. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ താൽക്കാലിക നിയമനം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ ലക്ചറർ, ട്രേഡ്സ്മാൻ തസ്തികയിലേക്കുള്ള അഭിമുഖം മേയ് 18 രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. ലക്ചറർ തസ്തികയ്ക്ക് ബി.ടെക് സിവിൽ എൻജിനീയറിങ് ഫസ്റ്റ് ക്ലാസും ട്രേഡ്സ്മാൻ തസ്തികയ്ക്ക് ഐ.റ്റി.ഐ സിവിലുമാണ് യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അന്നേദിവസം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.cpt.ac.in

3.  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവുകൾ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ മെഡിസിൻ, ജെറിയാട്രിക്‌സ് വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് നിയമനത്തിനായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. അടുത്ത ഒരു വർഷത്തിനിടെ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കാണ് നിയമനം.

അനസ്തേഷ്യ വിഭാഗത്തിലേക്കുള്ള അഭിമുഖം മേയ് 29 രാവിലെ 11നും, ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലേത് മേയ് 28 രാവിലെ 11നും, ജെറിയാട്രിക്‌സ് വിഭാഗത്തിലേത് മേയ് 26 രാവിലെ 11.30 നും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ പി.ജി യോഗ്യതയും ടി.സി.എം.സി രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 73,500 രൂപയാണ്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.tmc.kerala.gov.in, 0471 2528855, 2528055.

4. ഗസ്റ്റ് ഫാക്കൽറ്റി നിയമനം

ആർ. പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ ഒരു ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുണ്ട്. മേയ് 19 രാവിലെ 11 ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള എം. എ. ഇംഗ്ലീഷ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നെയ്യാർ ഡാമിലെ ക്യാമ്പസിൽ നേരിട്ട് ഹാജരാകണം. വിരമിച്ച കോളേജ് അധ്യാപകരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9188924895

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!