1,80,000 രൂപ ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി! 600ലേറെ ഒഴിവുകൾ; സുവർണാവസരം പാഴാക്കരുത്

On: May 17, 2026 11:29 AM
Follow Us:
പരസ്യം

കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദക കമ്പനിയും മഹാരത്‌ന പൊതുമേഖലാ സ്ഥാപനവുമായ കോൾ ഇന്ത്യ ലിമിറ്റഡ് (CIL) വിവിധ വിഭാഗങ്ങളിലായി 660 മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിംഗ്, ഐടി മേഖലകളിൽ മികച്ചൊരു കേന്ദ്ര സർക്കാർ കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരമാണ്. ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂൺ 11 വരെ കോൾ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഈ റിക്രൂട്ട്മെന്റിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതിലേക്ക് യാതൊരുവിധ പേഴ്‌സണൽ ഇന്റർവ്യൂവും ഉണ്ടായിരിക്കില്ല എന്നതാണ്. പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയുടെ (CBT) മെരിറ്റ് മാർക്ക് മാത്രം അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ട്രെയിനിങ് കാലയളവിൽ തന്നെ പ്രതിമാസം 60,000 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കുന്ന ഈ തസ്തികയുടെ ആകെ ശമ്പള നിരക്ക് 60,000 മുതൽ 1,80,000 രൂപ വരെയാണ് (E-1 Grade). കൂടാതെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും.

ആകെ റിപ്പോർട്ട് ചെയ്ത 660 ഒഴിവുകളിൽ കൂടുതൽ തസ്തികകളും എഞ്ചിനീയറിംഗ് ശാഖകളിലാണ്. വിവിധ വിഭാഗങ്ങളിലെ ഒഴിവുകളുടെ എണ്ണം താഴെ പറയുന്ന രീതിയിലാണ്.

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്: 221 ഒഴിവുകൾ

സിവിൽ എഞ്ചിനീയറിംഗ്: 178 ഒഴിവുകൾ

മെക്കാനിക്കൽ എഞ്ചിനീയറിംഗ്: 145 ഒഴിവുകൾ

സിസ്റ്റംസ് / ഐടി: 43 ഒഴിവുകൾ

ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ: 38 ഒഴിവുകൾ

ജിയോളജി: 15 ഒഴിവുകൾ

ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ്: 11 ഒഴിവുകൾ

രാജ്ഭാഷ (Hindi): 05 ഒഴിവുകൾ

കമ്പനി സെക്രട്ടറി: 04 ഒഴിവുകൾ

ആർക്കൊക്കെ അപേക്ഷിക്കാം?

വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഷയങ്ങളിൽ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് തുടങ്ങിയവ) കുറഞ്ഞത് 60% മാർക്കോടെയുള്ള ബിഇ/ബിടെക് (B.E / B.Tech) അല്ലെങ്കിൽ ബിഎസ്സി എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. സിസ്റ്റംസ് വിഭാഗത്തിലേക്ക് ഒന്നാം ക്ലാസ്സോടെയുള്ള ബിടെക് (CS/IT) അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദമുള്ള (MCA) ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് യോഗ്യതയിൽ 5% മാർക്കിളവ് (അതായത് 55% മാർക്ക്) ലഭിക്കും. നിലവിൽ അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

പ്രായപരിധി: 2026 ഏപ്രിൽ 30 അടിസ്ഥാനമാക്കി ജനറൽ, ഇഡബ്ല്യുഎസ് (EWS) വിഭാഗക്കാർക്ക് പരമാവധി പ്രായം 30 വയസ്സാണ്. ഒബിസി (NCL) വിഭാഗക്കാർക്ക് 3 വർഷത്തെയും (33 വയസ്സ് വരെ), എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 5 വർഷത്തെയും (35 വയസ്സ് വരെ) പ്രായമിളവ് കേന്ദ്ര സർക്കാർ നിയമപ്രകാരം ലഭിക്കും.പരീക്ഷാ രീതിയും അപേക്ഷാ ഫീസും

തിരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ പരീക്ഷയിൽ (CBT) നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കില്ല. 3 മണിക്കൂർ നീളുന്ന പരീക്ഷയിൽ 100 മാർക്കിന്റെ രണ്ട് പേപ്പറുകൾ വീതം ആകെ 200 ഒബ്ജക്ടീവ് ചോദ്യങ്ങൾ ഉണ്ടാകും. പേപ്പർ-1 ൽ ജനറൽ നോളജ്, റീസണിംഗ്, മാത്സ്, ഇംഗ്ലീഷ് എന്നിവയും പേപ്പർ-2 ൽ അതത് സബ്ജക്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് ചോദിക്കുക.

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 1,180 രൂപയാണ് അപേക്ഷാ ഫീസ്. എന്നാൽ എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ (PwBD) എന്നിവർക്കും കോൾ ഇന്ത്യയിലെ ജീവനക്കാർക്കും അപേക്ഷാ ഫീസ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് കോൾ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.coalindia.in സന്ദർശിച്ച് ഓൺലൈനായി ജൂൺ 11 വൈകിട്ട് 6 മണിക്ക് മുൻപായി അപേക്ഷിക്കാം.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!