നടുവത്തൂർ യുപി സ്കൂൾ രണ്ട് നില കെട്ടിടം ഉദ്ഘാടനം 26 ന്

On: May 20, 2026 8:16 PM
Follow Us:
പരസ്യം

കീഴരിയൂർ :I17 വർഷമായി അക്ഷരങ്ങളുടെ ലോകത്ത് ആയിരങ്ങളെ കൈ പിടിച്ചുയർത്തിയ കീഴരിയൂർ ഗ്രാമത്തിൻ്റെ ദീപസ്തംഭമായ നടുവത്തൂർ യു.പി.സ്കൂൾ ആധുനിക സൗകര്യങ്ങളോടെ ഹൈടെക്കായി മാറുന്നു.ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രോജ്വലമായ പങ്കുവഹിച്ച കീഴരിയൂർ ഗ്രാമത്തിന് അഭിമാനമാകുന്ന നടുവത്തൂർ യുപി സ്കൂളിൻ്റെ കെട്ടിട ഉദ്ഘാടനം ഗ്രാമത്തിൻ്റെ ഉത്സവമായി 25, 26 തിയ്യതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. 25 ന് വൈകിട്ട് 3ന് ‘അക്ഷരശ്രീ’ ഉദ്ഘാടന സമ്മേളനം പേരാമ്പ്ര എം എൽ എ ഫാത്തിമ തഹ് ലി യ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം പി.എം.അശോകൻ അധ്യക്ഷത വഹിക്കും. ഗാന രചയിതാവ് രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തും.പൂർവാധ്യാപക സംഗമത്തിൽ സ്കൂളിലെ പൂർവ അധ്യാപകരേയും മുതിർന്ന പൂർവ്വ വിദ്യാർഥികളെയും ആദരിക്കും. ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. തുടർന്നു നടക്കുന്ന സാംസ്കാരിക സദസ്സിൽമെജിഷ്യൻ ശ്രീജിത്ത് വിയ്യൂർ, നാടകരചയിതാവ് ചന്ദ്രശേഖരൻ തിക്കോടി, കവി മോഹനൻ നടുവത്തൂർ പങ്കെടുക്കും. പഞ്ചായത്തംഗം രജിത കടവത്ത് വളപ്പിൽ അധ്യക്ഷത വഹിക്കും.തുടർന്ന് പൂർവ വിദ്യാർഥികളുടെ കലാപരിപാടികളും കാലമേ നീ സാക്ഷി നാടകവും അരങ്ങേറും. 26 ന് 3.30ന് വൈവിദ്യമാർന്ന കലാപ്രകടനങ്ങൾ അണി നിരക്കുന്ന ഘോഷയാത്ര കീഴരിയൂർ സെൻ്ററിൽ നിന്നും ആരംഭിച്ച് സ്കൂളിൽ സമാപിക്കും. തുടർന്ന് നടക്കുന്ന കെട്ടിട ഉദ്ഘാടന സമ്മേളനം കൊയിലാണ്ടി എംഎൽഎയും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. സിനിമാ താരം സുരഭി ലക്ഷ്മി മുഖ്യാഥിതി ആകും.കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ബാബു അധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് പി.സെറീന റിപ്പോർട്ട് അവതരിപ്പിക്കും. കെട്ടിട സമർപ്പണം മനേജ് മെൻ്റ് പ്രതിനിധി സാനന്ദ് നിർവഹിക്കും.ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും പ്രസംഗിക്കും. തുടർന്ന് എയ് ഞ്ചൽ കലാകേന്ദ്രം അവതരിപ്പിക്കുന്ന ജാനു വേടത്തിയും കേളപ്പേട്ടനും അണിനിരക്കുന്ന മെഗാ നൈറ്റ് അരങ്ങേറും. പത്രസമ്മേളനത്തിൽ കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ.ബാബു, സ്കൂൾ ഹെഡ്മിസ്ട്രസ് പി.സെറീന, സാമ്പത്തിക കൺവീനർ സി.ഹരീന്ദ്രൻ, സ്കൂൾ മാനേജർ പി.സുഷമ ടീച്ചർ, പുതിയോട്ടിൽ വിനോദൻ, മന ത്താനത്ത് രമേശൻ മാസ്റ്റർ, സാബു കീഴരിയൂർ ,പി.ഷിജു മാസ്റ്റർഎന്നിവർ പങ്കെടുത്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!