കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIMK) അഡ്മിൻ അസോസിയേറ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
പ്രധാന വിവരങ്ങൾ:
- തസ്തിക: അഡ്മിൻ അസോസിയേറ്റ് (കരാർ അടിസ്ഥാനത്തിൽ)
- ഒഴിവുകൾ: 02
- ശമ്പളം: പ്രതിമാസം ₹24,300
- പ്രായപരിധി: പരമാവധി 35 വയസ്സ്
- അവസാന തീയതി: ജൂൺ 09
യോഗ്യതകൾ:
- വിദ്യാഭ്യാസം & പ്രവൃത്തിപരിചയം: ബിരുദാനന്തര ബിരുദവും (PG) ക്ലറിക്കൽ/ഓഫീസ് അഡ്മിനിസ്ട്രേഷൻ രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ബിരുദവും (Degree) സമാന മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും.
- മറ്റ് സ്കില്ലുകൾ: എം.എസ് ഓഫീസ് (Word, Excel, PowerPoint) പരിജ്ഞാനം.
- ഭാഷാ നൈപുണ്യം: ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ്. മികച്ച ഡ്രാഫ്റ്റിങ് സ്കിൽ (Drafting skill) നിർബന്ധം.
അപേക്ഷിക്കേണ്ട വിധം:
- യോഗ്യരായ ഉദ്യോഗാർത്ഥികൾ ഐ.ഐ.എം കോഴിക്കോടിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ സന്ദർശിക്കുക.
- നോട്ടിഫിക്കേഷൻ വിശദമായി വായിച്ച ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
- അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ (CV), ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ്.
- അപേക്ഷകരിൽ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ മാത്രമേ ഇന്റർവ്യൂവിന് വിളിക്കുകയുള്ളൂ (തിയ്യതി പിന്നീട് അറിയിക്കും).
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും:
- Website: https://www.iimk.ac.in/
















