തിരുവനന്തപുരം: കുടുംബശ്രീക്ക് കീഴിൽ ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ (KBFPCL) തിരുവനന്തപുരത്തുള്ള പൗൾട്രി പ്രോസസിംഗ് പ്ലാന്റിലേക്ക് പ്ലാന്റ് മാനേജർ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 50,000 രൂപയാണ് പ്രതിമാസ വേതനം.
ലൈവ് സ്റ്റോക്ക് പ്രോഡക്ട്സ് ടെക്നോളജിയിൽ MVSc ബിരുദവും ഇൻഡസ്ട്രിയൽ പൗൾട്രി പ്രോസസിംഗിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്കോ, അല്ലെങ്കിൽ BVSc ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്കോ അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സിൽ താഴെയായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം തിരുവനന്തപുരത്തെ പേട്ടയിലുള്ള കമ്പനിയുടെ പ്രധാന ഓഫീസിലേക്ക് നേരിട്ടോ തപാൽ വഴിയോ ഹാർഡ് കോപ്പി അയക്കേണ്ടതുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.keralachicken.org.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
















