തിരുവനന്തപുരം ആര്‍സിസിയില്‍ ജോലിയവസരം; 90,000 ശമ്പളം; അപേക്ഷ നാളെ അവസാനിക്കും

On: June 21, 2026 11:43 AM
Follow Us:
പരസ്യം

തിരുവനന്തപുരം ആര്‍സിസിയില്‍ ജോലി നേടാന്‍ അവസരം. ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 22ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തികയും ഒഴിവുകളും

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിസ്റ്റ്. ആകെ ഒഴിവുകള്‍ 03.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് പ്രാഥമിക നിഗമനം. ഇത് പിന്നീട് മൂന്ന് വര്‍ഷം വരെ നീട്ടാനും സാധ്യതയുണ്ട്. 

പ്രായപരിധി

36 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം. പ്രായം 01.01.2026 അടിസ്ഥാനമാക്കി കണക്കാക്കും. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും. 

യോഗ്യത 

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിയില്‍ ഡിഗ്രി നേടിയിരിക്കണം. 

അല്ലെങ്കില്‍ സയന്‍സില്‍ അംഗീകൃത ബിരുദമോ, പിജിയോ വേണം. കൂടെ ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയും (അഋഞആ ഞലരീഴിശലെറ) ഉള്ളവര്‍ക്കും അപേക്ഷിക്കാം. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 90,000 രൂപ ശമ്പളമായി ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ആര്‍സിസിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ നിന്ന് വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. 
ഫോട്ടോ, മറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 22ന് മുന്‍പായി ചുവടെ നല്‍കിയ അഡ്രസില്‍ എത്തിക്കണം. 

വിലാസം: ‘The Director, Regional Cancer Centre,
Medical College P.O., Thiruvananthapuram-695011, Kerala, India  

പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, സിവി/ ബയോഡാറ്റയും ഒപ്പം അയക്കണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 

അപേക്ഷ ഫോം Click 

വിജ്ഞാപനം: Click 

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!