മുചുകുന്ന് : കിണറിൽ വീണ യുവതിയെ രക്ഷിച്ച് യുവാവ്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. കിണറിൽ വീണ യുവതിയെ അടുത്ത പ്രദേശത്ത് ജോലിയെടുത്തു കൊണ്ടിരുന്ന യുവാവ് കിണറിലിറങ്ങി രക്ഷപ്പെടുത്തിയത്. ഇതുവരെ കിണറിലിറങ്ങി പരിചയമില്ലാത്ത രാജേഷ് ,ആരും ഇറങ്ങാത്ത സാഹചര്യത്തിൽ ഒന്നും നോക്കാതെ കിണറിലിറങ്ങുകയായിരുന്നെന്ന് രാജേഷ് പറഞ്ഞു. രാജേഷ് സി.വി മുചുകുന്ന് സ്വദേശിയാണ്















