കണ്ണോത്ത് യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

On: August 15, 2026 10:02 PM
Follow Us:
പരസ്യം

കീഴരിയൂർ: കണ്ണോത്ത് യുപി സ്കൂളിൽ എൺപതാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപിക എ.ശ്രീജ ദേശീയ പതാക ഉയർത്തി.വിദ്യാർത്ഥികൾ സ്കൂൾ ഗ്രൗണ്ടിൽ ദേശീയ പതാകയുടെ മാതൃകയിൽ അണിനിരന്നത് ചടങ്ങിന് മിഴിവേകി.കേരള ഗാന്ധി കേളപ്പജിയുടെ പൗത്രനും പ്രശസ്ത ഫോട്ടോഗ്രാഫറുമായ നന്ദകുമാർ മൂടാടി സ്വാതന്ത്ര്യദിനാഘോഷ സദസ്സ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പ്രകാശൻ കണ്ണോത്ത് അധ്യക്ഷനായി.ദീർഘകാലത്തെ സൈനിക സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ച സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി എം.രഞ്ജുനാഥിനെ ചടങ്ങിൽ വെച്ച് ആദരിച്ചു.മാനേജ്മെൻറ് പ്രതിനിധി കെ.സനിൽകുമാർ,മുൻ പ്രധാനാധ്യാപിക കെ. ഗീത,പി.ടി.എ വൈസ് പ്രസിഡണ്ടുമാരായ എം. ജെറീഷ്,അബ്ദുൽ സത്താർ കെ കെ,എം.പി.ടി.എ പ്രസിഡണ്ട് ശില്പകല, കെ. പ്രഭാകരക്കുറുപ്പ്, സി.ബിജു,എം.രഞ്ജുനാഥ് എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കെ. അബ്ദു റഹ്‌മാൻ സ്വാഗതവും ടി കെ മോളി നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!