കീഴരിയൂർ മാവിൻ ചുവട് പുതുതായി നിർമ്മിക്കുന്ന നിസ്കാരപള്ളിയുടെ കുറ്റിയടിക്കൽ കർമ്മം സയ്യിദ് അലി തങ്ങൾ പാലേരി നിർവ്വഹിച്ചു. കീഴരിയൂർ സെൻ്റർ ജുമാമസ്ജിദ് മഹല്ല് പ്രസിഡണ്ട് കേളോത്ത് മമ്മുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു മുഖ്യാതിഥിയായി. മഹല്ല് ഖത്തീബ് അബ്ദു റഹീം ഫൈസി, ജില്ലാ പഞ്ചായത്ത് അംഗം മിസ്ഹബ് കീഴരിയൂർ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ രാജേഷ് കീഴരിയൂർ, ഐ. സജീവൻ മാസ്റ്റർ, വി.പി സദാനന്ദൻ മാസ്റ്റർ, സത്താർ കീഴരിയൂർ,സന്തോഷ് കാളിയത്ത്, കീഴത്ത് അബ്ദുറഹിമാൻ മാസ്റ്റർ,മഹല്ല് സിക്രട്ടറി ഫൈസൽ പാലാഴി, പ്രമുഖ പ്രവാസി വ്യവസായി ഇസ്‌മായിൽ തെനങ്കാലിൽ, അഷറഫ് എടക്കോല തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് കെ.ടി.കെ മുഹമ്മദ് സ്വാഗതവും എരോത്ത് അഷറഫ് നന്ദിയും അറിയിച്ചു.ജാതിമത ഭേദമന്യേ പ്രദേശവാസികൾ മുഴുവൻ ചടങ്ങിൽ എത്തിച്ചേർന്നത് സന്തോഷകരമായ അനുഭവമായി.

















