കീഴരിയൂർ പഞ്ചായത്തിലെ 8-ാംവാർഡ് നമ്പ്രത്ത്കര യിൽ സൗഹൃദ റസ്സിഡൻ്റ്സ് അസ്സോസിയേഷൻ രൂപീകരിച്ചു. റസ്സിഡൻ്റ്സ് അസ്സോസിയേഷൻ പ്രസിഡണ്ട് പ്രശാന്ത് പുതുശ്ശേരി അദ്യക്ഷതവഹിച്ച യോഗത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.കെ. ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ‘ഡിജിറ്റൽ ലഹരിയും പുതുതല മുറയും എന്ന വിഷയം അവതരിപ്പിച്ചു ശ്രീ. സത്യൻ കാരയാട് ബോധവൽക്കരണ ക്ലാസ്സും നടത്തുകയുണ്ടായി. വാർഡ് മെമ്പർ സുനിൽ പാണ്ട്യാടത്ത്, ഭാസ്‌കരൻ പടിഞ്ഞാറയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി വാസു കെ. എം. സ്വഗതവും വൈസ് പ്രസിഡൻ്റ് വാസു ചാലിൽ നന്ദിയും രേഖപ്പെടുത്തി.ഉദ്ഘാടന ശേഷം പ്രാദേശിക കലാകാരൻമാരുടെ ഗാനമേളയും നടന്നു.


















