Triangle ആർട്ട് സ്കൂൾ കീഴരിയൂർ 2026 മെയ് 19, 20 തിയ്യതികളിൽ എൽ.പി മുതൽ ഹയർസെക്കൻഡറി വിഭാഗം വരെയുള്ള കുട്ടികൾക്കായി ഒരു ദ്വിദിന ശില്പകലാ ക്യാമ്പ്* സംഘടിപ്പിക്കുന്നു. . കേരളത്തിലെ ഏറ്റവും പ്രഗൽഭ കോളേജ് ആയ RLV Music and Fine arts കോളേജ് തൃപ്പൂണിത്തുറയിലെ സ്കൾപ്ച്ചർ ഡിപ്പാർട്ട്മെന്റിലെ സീനിയർ വിദ്യാർത്ഥികളും, പ്രശസ്ത ശില്പികളും ക്യാമ്പിന് നേതൃത്വം നൽകുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് ക്യാമ്പിൽ പ്രവേശനം ലഭിക്കുന്നത് . രണ്ട് ദിവസത്തെ ക്യാമ്പ് ആയതുകൊണ്ടും ഉദ്ഘാടനം , ക്യാമ്പ് നേതൃത്വം നൽകുന്നവർക്കുള്ള റമ്മ്യൂണറേഷൻ, സർട്ടിഫിക്കറ്റ് ,ടാഗ് ,രണ്ട് ദിവസത്തെ ഭക്ഷണം ,ശില്പ ടൂൾസ്, കളിമണ്ണ് മറ്റ് ചെലവുകൾ എല്ലാം കൂടി ഒരു വിദ്യാർത്ഥിക്ക് 1250 രൂപയാണ് രണ്ട് ദിവസത്തെ ഫീസ് ആയി വരുന്നത് എന്നുകൂടി അറിയിക്കട്ടെ. കൂടാതെ പ്രമുഖരായ ആർട്ടിസ്റ്റുകൾ, പാട്ടുകാർ ,നാടൻ പാട്ടുകാർ എന്നിവർ ക്യാമ്പ് സന്ദർശിച്ച് കുട്ടികൾക്കായി വരകൾ ,പാട്ടുകൾ എന്നിവ അനുബന്ധമായി നടത്തുകയും ചെയ്യും. മാത്രമല്ല രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ക്യാമ്പിൽ എത്തി അവരുടെ അനുഭവങ്ങൾ പങ്കുവെക്കും. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യുക.