നടുവത്തൂർ: നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ്, എൻ.എസ്.എസ് (NSS) യൂണിറ്റ്, വിമുക്തി ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
സമൂഹത്തിൻ്റെ ആരോഗ്യകരമായ ജീവിതത്തിന് വലിയ ഭീഷണിയായി വളരുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കുട്ടികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. കൊയിലാണ്ടി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ രഘുനാഥ് എം.സി ക്ലാസുകൾക്ക് നേതൃത്വം നൽകി.
പി.ടി.എ പ്രസിഡൻ്റ് ജമാൽ വി.വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗൈഡ്സ് യൂണിറ്റ് ലീഡർ ഭാരതി സ്വാഗതവും എൻ.എസ്.എസ് യൂണിറ്റ് അംഗം അക്ഷയ ലക്ഷ്മി നന്ദിയും പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ അമ്പിളി കെ.കെ, പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ വിനീത് കെ.പി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി, വിമുക്തി ക്ലബ് കോഡിനേറ്റർ സിന്ധു കെ.കെ, വിമുക്തി ക്ലബ് പ്രസിഡൻ്റ് ഫാത്തിമ ഫാദിയ, സ്‌കൂൾ ചെയർ പേഴ്സൺ റിയ ഷെറിൻ, എൻ.എസ്.എസ് ലീഡർ അശ്വന്ത് എം.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി


















