കീഴരിയൂർ കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ28 ( ബുധനാഴ്ച ) കാലത്ത് 10 മണി മുതൽ മണ്ണു പരിശോധന കാമ്പയിൻ സംഘടിപ്പിക്കുന്നു. പച്ചക്കറി കൃഷിയിൽ മണ്ണു പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ മലപ്പുറം വിഎഫ്പിസികെ ജില്ലാ മാനേജർ ശ്രീമതി. ധന്യ. സി. എസ്സ് ക്ളാസെടുക്കുന്നതാണ്. കൂടാതെ അന്നേ ദിവസം തിക്കോടി സഞ്ചരിക്കൂന്ന മണ്ണു പരിശോധന ലബോറട്ടറിയുടെ ആഭിമുഖ്യത്തിൽ 40 (നാൽപത് ) എണ്ണം മണ്ണു സാമ്പിളുകൾ സൗജന്യമായി പരിശോധന നടത്തി റിസൾട്ട് അന്ന് വൈകീട്ട് തന്നെ നൽകു ന്നതുമാണ്. പരിശീലന പരിപാടി യിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 24.10.2026 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് കൃഷിആഫീസർ കീഴരിയൂർ അറിയിക്കുന്നു