പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി 70 വർഷമായി കാർഷിക രംഗത്ത് സജീവമായി നിൽക്കുന്ന തേറമ്പത്തു മീത്തൽ കണാരനെ ആദരിച്ചു

On: June 8, 2026 10:36 PM
Follow Us:
പരസ്യം

കൊയിലാണ്ടി : നടുവത്തൂർ യു പി സ്കൂൾ പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി 70 വർഷമായി കാർഷിക രംഗത്ത് സജീവമായി നിൽക്കുന്ന തേറമ്പത്തു മീത്തൽ കണാരനെ ആദരിച്ചു . ഇതെ സ്ക്കൂളിലെ പൂർവ്വ വിദ്യാർഥിയായ ഇദ്ദേഹം യു.പി. സ്ക്കൂൾ പഠനം കഴിഞ്ഞു കുടുംബത്തിൻ്റെ ജീവിത സാഹചര്യം കാരണം കുട്ടിക്കാലം മുതൽ കാർഷിക വൃത്തിയിൽ ഏർപ്പെടുകയായിരുന്നു . പച്ചക്കറികൾ, വാഴ എന്നിവയാണ് ഇക്കാലമത്രയും ഇദ്ദേഹം
കൃഷി ചെയ്തു വരുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ വിവേക് എസ് ബി സ്വാഗതം പറഞ്ഞു . ഹെഡ് മിസ്ട്രസ്, പി സറീന അധ്യക്ഷത വഹിച്ചു . പരിസ്ഥിതി ദിന ഉദ്ഘാടനം എടത്തിൽ രവി നിർവഹിച്ചു.. ചടങ്ങിൽ വെച്ച് മികച്ച കർഷകനുള്ള നിരവധി പുരസ്ക്കാരങ്ങൾ നേടിയ കണാരനുമായി
കുട്ടികൾക്ക് കൃഷി അറിവു ലഭിക്കാൻ” കർഷകനോടൊപ്പം , ‘എന്ന പരിപാടിയിൽ അദ്ദേഹം കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി .അഭിനന്ദ് മാസ്റ്റർ ഷിജു മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . സംഗീത് മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി എസ് ആർ ജി കൺവീനർ രേഷ്മ ടി നന്ദിയും പറഞ്ഞു .

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!