കളറായി ഫെയ്ത്ത് കിഡ്സ് ഗാർഡൻ പ്രവേശനോൽസവം

On: June 9, 2026 1:33 PM
Follow Us:
പരസ്യം

കീഴരിയൂർ: ഫെയ്ത്ത് കിഡ്സ് ഗാർഡൻ പ്രവേശനോൽസവം ഉൽസവ പ്രതീതിയിൽ നടന്നു.ബലൂണുകളും വർണക്കടലാസുകളും റിബണുകളും കൊണ്ട് അലങ്കരിച്ച വിദ്യാലയത്തിലെത്തിയ കുരുന്നുകളെ മിഠായി,ബാഡ്ജ്,ബലൂൺ എന്നിവ നൽകി വരവേറ്റു.

തുടർന്ന് അതിഥികളും കുട്ടികളും ചേർന്ന് ഹൈഡ്രജൻ ബലൂൺ പറത്തിയത് നയനമനോഹര കാഴ്ചയായി.പ്രവേശനോൽസവം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ ഉദ്‌ഘാടനം ചെയ്തു.ഫെയ്ത്ത് മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് കെ.അബ്ദുറഹ്‌മാൻ അധ്യക്ഷനായി.മുഖ്യാതിഥിയായി പങ്കെടുത്ത മോട്ടിവേഷണൽ സ്പീക്കർ സാബു കീഴരിയൂർ മാജിക്കുകളും പാട്ടുകളുമായി കുട്ടികളേയും രക്ഷിതാക്കളേയും രസിപ്പിച്ചു.എം.ടി ഹമീദ്,പുണ്യ ചിത്ര പി.എൻ,സി.വി അബ്ദുൽ ഖാദർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽ വെച്ച് പ്രവേശനോൽസവ സമ്മാനങ്ങളും വിതരണം ചെയ്തു.പ്രിൻസിപ്പൽ ബിൻസ ഷെറിൽ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി ഷൈജിഷ എൻ.പി നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!