കീഴരിയൂർ: ‘വൈബ് ഫോർ വെൽനസ്’ പദ്ധതിയുടെ ഭാഗമായി കീഴരിയൂർ ഗ്രാമപഞ്ചായത്ത് വെസ്റ്റ് ജനകീയാരോഗ്യ കേന്ദ്രത്തിൽ സജ്ജീകരിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പേരാമ്പ്ര എം.എൽ.എ അഡ്വ. ഫാത്തിമ തഹ്ലിയ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു.