മുടങ്ങിക്കിടക്കുന്ന കുടിശ്ശികയായ പെൻഷനും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണം. എസ്.ടി.യു

On: September 8, 2026 5:04 PM
Follow Us:
പരസ്യം

മേപ്പയ്യൂർ: വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ മുടങ്ങിക്കിടക്കുന്ന കുടിശ്ശികയായ പെൻഷനും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ക്ഷേമനിധി ബോർഡുകളോട് കാണിച്ച തെറ്റായ സമീപനം മൂലം ഇന്നും ആയിരക്കണക്കിന് തൊഴിലാളികൾ ആനുകൂല്യങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്. ടി. യു ) പേരാമ്പ്ര നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. എസ്.ടി.യു സംസ്ഥാന ജന: സെക്രട്ടറി കെ.പി മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം.കെ.സി ബഷീർ അധ്യക്ഷനായി. ജില്ലാ ജന: സെക്രട്ടറി കെ.ടി അബ്ദു സ്വാഗതം പറഞ്ഞു. മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.കെ സി കുട്ട്യാലി, എസ്.ടി.യു സംസഥാന സെക്രട്ടറി സി.പി കുഞ്ഞമ്മത്, പേരാമ്പ്ര മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് ആർ.കെ മുനീർ, സി.പി ഹമീദ്,സി. മൊയ്തു,ഷിഹാബ് കന്നാട്ടി, കുന്നത്ത് അസീസ്, പി കെ റഹിം, മുജിബ് കോമത്ത്, എ.വി സക്കീന,ചന്ദ്രൻ കല്ലൂർ സംസാരിച്ചു. എസ്.ടി.യു പേരാമ്പ്ര നിയോജ കമണ്ഡലം ഭാരവാഹികളായി മുജീബ് കോമത്ത് ( പ്രസിഡന്റ്), ചാലിൽ അബ്ദുറഹിമാൻ, കോമത്ത് കുഞ്ഞിമൊയ്തി, ടി.പി മുക്താർ, എം കെ ജമീല (വൈ.പ്രസിഡന്റുമാർ ), കെ.ടി കുഞ്ഞമ്മത് (ജന: സെക്രട്ടറി), വി.കെ അഷറഫ്, ബുഷറ മൊടോളി, എം.എം ഷമീർ, പി സക്കീന (ജോ: സെക്രടറിമാർ), റാഫി കക്കാട്(ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.ഫോട്ടോ :എസ്.ടി.യു പേരാമ്പ്ര നിയോജക മണ്ഡലം ഭാരവാഹികൾ: മുജീബ് കോമത്ത്(പ്രസിഡന്റ്), കെ.ടി കുഞ്ഞമ്മത് ( ജന: സെക്രട്ടറി), റാഫി കക്കാട് (ട്രഷറർ)

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!