അരിക്കുളം:അരിക്കുളം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡും കീഴരിയൂർ പഞ്ചായത്തിലെ ആറാം വാർഡും ഉൾപ്പെടുന്ന പ്രദേശത്തിലെ നിവാസികൾ കൂട്ടായി 15 ലക്ഷത്തോളം രൂപ ചെലവിൽ പണിത 400 മീറ്റർ നീളമുള്ള പുത്തലത്ത് കണ്ടി മണ്ണാറോത്ത് റോഡ് ഉദ്ഘാടനം നാടിന്ന് ഉത്സവമായി . പി.കെ.കുഞ്ഞമ്മദ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ, പ്രദേശവാസി കളുടെ പ്രിയപ്പെട്ട തൊഴിലാളി വയനാടൻ വീട്ടിൽ മുനീർ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയിൽ പെടുത്തി റോഡ് നിർമ്മാണം നടക്കാതെ പോയതിനെ തുടർന്നാണ് ദേശവാസികൾ നിർമാണം ഏറ്റെടുത്തത്. സി. രാഘവൻ മുഖ്യാതിഥിയായി. എൻ. പി. മൂസ്സ, പി കെ എം ആലിക്കുട്ടി, പി കെ പദ്മനാഭൻ, വിവി എം. റഷീദ്, രാജീവൻ തറോക്കണ്ടി, എന്നിവർ ആശംസകൾ നേർന്നു. എം. അൻസീർ സ്വാഗതവും റാഷിദ് പി.കെ. നന്ദിയും പറഞ്ഞു.