കീഴരിയൂർ കുറുമയിൽത്താഴ പടിഞ്ഞാറെ തയ്യിൽ ജാനുവിന്റെ നാലാം ചരമ വാർഷികദിനം 173-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ ഫോട്ടോ അനാച്ഛാദനം ചെയ്തു.
വാർഡ് പ്രസിഡന്റ് കെ.എം. ദിലീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കളായ കെ.എം. വേലായുധൻ, കുറുമയിൽ ബാബു, ശശി പാറോളി, രമേശൻ മനത്താനത്ത്, ഷാജി പി.ടി, കെ.എം. നാരായണൻ, കൃഷ്ണൻ മണപ്പാട്ടിൽ, വിനോദൻ എം.പി, അജിതൻ കെ.ടി എന്നിവർ സംസാരിച്ചു.
















