കോഴിക്കോട്: ആർമി, നേവി, എയർഫോഴ്സ്, കോസ്റ്റ് ഗാർഡ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF), കേരള പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ വിവിധ സുരക്ഷാ സേനകളിലേക്ക് കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മലബാർ സൈനിക് അക്കാദമിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.
സേനകളിൽ ചേരാൻ ആഗ്രഹിക്കുന്ന 13 മുതൽ 23 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ സുവർണ്ണാവസരം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഫിസിക്കൽ ടെസ്റ്റ് ഗൈഡൻസ്, ലിഖിത പരീക്ഷകൾക്കുള്ള ടിപ്പുകൾ, മെഡിക്കൽ & സെലക്ഷൻ ഗൈഡൻസ്, കായികക്ഷമത പരിശോധിക്കുന്നതിനുള്ള ഉയരം, വണ്ണം തുടങ്ങിയ അളവുകൾ കൃത്യമായി മനസ്സിലാക്കാനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കും. വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥരും വിദഗ്ധരും നയിക്കുന്ന പ്രത്യേക സെഷനുകളാണ് ക്യാമ്പിന്റെ പ്രധാന ആകർഷണം.
ക്യാമ്പ് നടക്കുന്ന തീയതികളും സ്ഥലങ്ങളും:
- കണ്ണൂർ: 2026 മെയ് 30
- കോഴിക്കോട്: 2026 മെയ് 31
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി വാട്സാപ്പ് വഴിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 90613 28774, 97788 00945 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.














