കീഴരിയൂർ: പടിഞ്ഞാറെ പറമ്പിൽ കണ്ണൻ 21-ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് 173-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
കെ. എം. ദിലീപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ലത പൊറ്റയിൽ ഉദ്ഘാടനം ചെയ്തു. കണ്ണന്റെ ഫോട്ടോ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. എം. വേലായുധൻ നിർവഹിച്ചു.പഞ്ചായത്ത് മെമ്പർ പി. എം. അശോകൻ, കോൺഗ്രസ് നേതാക്കളായ കുറുമയിൽ ബാബു മാസ്റ്റർ, ചുക്കോത്ത് ബാലൻ നായർ, രമേശൻ മാസ്റ്റർ മനത്താനത്ത്. കെ. കെ. ദാസൻ, ഒ. കെ. കുമാരൻ, നെല്ല്യാടി ശിവാനന്ദൻ , പി. ടി. ഷാജി, എം. പി. ബാലകൃഷ്ണൻ, കെ. എം. നാരായണൻ, കെ. കെ. വിജയൻ, ശശികല്ലട ,കുട്ട്യാലി എന്നിവർ സംസാരിച്ചു.കുറുമയിൽ അഖിലൻ സ്വാഗതവും എം. പി. വിനോദൻ നന്ദിയും രേഖപ്പെടുത്തി.















