വോട്ട് ബച് വോ ദേശ് ബച് വോ കോഴിക്കോട് നവംമ്പർ 7 ന് നടക്കുന്ന മഹാറാലിയിൽ കീഴരിയൂർ മണ്ഡലത്തിൽ നിന്ന് 500 പേരെ പങ്കെടുപ്പിക്കാൻ കീഴരിയൂർ മണ്ഡലം കോൺഗ്രസ് സ്പെഷൽ കൺവെൻഷൻ തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ അദ്ധ്യക്ഷം വഹിച്ച കൺവെൻഷൻ ജില്ലാ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉൽഘാടനം ചെയ്തു.ബ്ലോക്ക് സിക്രട്ടറി കെ.അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി .ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.യം അശോകൻ രജിത കെ വി ,ടി.ടി രാമചന്ദ്രൻ ബ്ലോക്ക് ഭാരവാഹികൾ ആയ ടി.കെ ഗോപാലൻ ,കെ.കെ.ദാസൻ എം കെ സുരേഷ് ബാബു .ചുക്കോത്ത് ബാലൻ നായർ ,എം എം രമേശൻ മണ്ഡലം ഭാരവാഹികൾ ആയ നെല്ലാടി ശിവാനന്ദൻ ,ഒ കെ കുമാരൻ പിടി ഷാജി,കെ വിശ്വനാഥൻ,പി.കെ ഗോവിന്ദൻ ,കെ കെ മാധവൻ ശശി കല്ലട ,ഇ.എം.മനോജ് എന്നിവർ സംസാരിച്ചു.