ഒത്തൊരുമയുടെ സന്ദേശം പകർന്ന് കൈൻഡ് ഓണാഘോഷം

On: August 29, 2026 7:23 PM
Follow Us:
പരസ്യം

കീഴരിയൂർ:സാന്ത്വന പരചരണ സേവന വഴിയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ വളണ്ടിയർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ഓണാഘോഷം സംഘടിപ്പിച്ചു.സൗഹൃദ സംഗമം,ഓണക്കളികൾ,ഓണസദ്യ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. സൗഹൃദ സംഗമം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനം ചെയ്തു.കൈൻഡ് ചെയർമാൻ ശശി പാറോളി അധ്യക്ഷനായി. സാംസ്കാരിക പ്രവർത്തകൻ എടത്തിൽ രവി സൗഹൃദ സന്ദേശം നൽകി. കൈൻഡിന്റെ കഴിഞ്ഞ വർഷത്തെ ഹോംകെയറുകളിൽ ഏറ്റവും കുടുതൽ തവണ പങ്കാളികളായ ടി.എ സലാം,ഹസൻ മണലൊടി ക്കുനിയിൽ, സ്വപ്ന തേമ്പൊയിൽ എന്നിവരേയും വിവിധ പഠന മേഖലകളിൽ കഴിവ് തെളിയിച്ച കൈൻഡ് കുടുംബത്തിലെ വിദ്യാർത്ഥികളേയും ചടങ്ങിൽ വെച്ച് അനുമോദിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തേറമ്പത്ത് കുഞ്ഞബ്ദുള്ള,പാറക്കീൽ അശോകൻ,സുനിൽ പാണ്ട്യാടത്ത്,റൈഹാനത്ത് വല്ലൊടിക്കുനിയിൽ,കിപ് കൊയിലാണ്ടി മേഖലാ സെക്രട്ടറി കെ.അബ്ദുറഹ്‌മാൻ,കൈൻഡ് രക്ഷാധികാരികളായ ഇടത്തിൽ ശിവൻ മാസ്റ്റർ, കേളോത്ത് മമ്മു,കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ,ടി.എ സലാം,വൈസ് ചെയർമാൻമാരായ റിയാസ് പുതിയടത്ത്,അഷ്റഫ്.ടി,സെക്രട്ടറി എം.ജറീഷ്,വിമൻസ് ഇനീഷ്യേറ്റീവ് സെക്രട്ടറി സാബിറ നടുക്കണ്ടി, കൈൻഡ് ഖത്തർ ചാപ്റ്റർ പ്രതിനിധി ജബ്ബാർ തറോൽ, അഡ്വക്കറ്റ് ഷാനിദ് എം.വി എന്നിവർ സംസാരിച്ചു.കൈൻഡ് ജനറൽ സെക്രട്ടറി അഷറഫ് എരോത്ത് സ്വാഗതവും സെക്രട്ടറി അൻസിൽ പുതിയടത്ത് നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!