കീഴരിയൂർ: മണപ്പാട്ടിൽ ഗോവിന്ദന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് 173ാം ബൂത്ത് കോൺഗ്രസ് കമ്മറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ദിലീപ് കെ. എം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കുറുമയിൽ ബാബു മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.
ചടങ്ങിന്റെ ഭാഗമായി മണപ്പാട്ടിൽ ഗോവിന്ദന്റെ ഫോട്ടോ അനാച്ഛാദനം മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. എം. വേലായുധൻ നിർവഹിച്ചു.
പി. ടി. ഷാജി സ്വാഗതം പറഞ്ഞു. കെ. എം. നാരായണൻ, കുറുമയിൽ അഖിലൻ, എം. പി. ബാലകൃഷ്ണൻ, കരിങ്കലാട്ട് താഴ മൊയ്തി, ശ്രീനിവാസൻ പി. പി., മനോജ് പി. എം., വിനോദൻ എം. പി. പി. എം ബാലകൃഷ്ണൻ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.

















