കീഴരിയൂർ: സി.കെ.ജി സാംസ്കാരിക വേദിയും പുതുശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാല കീഴരിയൂരും സംയുക്തമായി സംഘടിപ്പിക്കുന്ന 20-ാമത് ‘സ്വാതന്ത്ര്യം തന്നെ അമൃതം’ പരിപാടിയുടെ സമാപനവും സമ്മാനദാന ചടങ്ങും ഒക്ടോബർ 2 വെള്ളി ഉച്ചയ്ക്ക് 1 മണിക്ക് നടക്കും. കീഴരിയൂർ ബോംബ് കേസ് കമ്മ്യൂണിറ്റി ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ ലത കെ. പൊറ്റയിൽ പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പ്രദേശവാസികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.